മലയിൻകീഴ്: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കാവിൻപുറo പ്രിയദർശിനി ഗ്രന്ഥശാല വണ്ടന്നൂർ സെന്റ് മേരീസ് സ്കൂളിൽ സ്ഥാപിച്ച എഴുത്ത് പെട്ടിയുടെ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വാസുദേവൻ നായർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ചന്ദ്രബാബു, സെക്രട്ടറി സജി ജോസ് എക്സിക്യൂട്ടിവ് അംഗം മേലേരിയോട് ഷാജി എന്നിവർ സംസാരിച്ചു. യു.പി വിഭാഗം കുട്ടികൾക്കു വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് എഴുത്ത്പെട്ടി.