post

കിളിമാനൂർ: ഒടുവിൽ കെ.എസ്.ഇ.ബി കണ്ണു തുറന്നു. ചരിഞ്ഞു നിലം പതിക്കാറായി നിന്ന പോസ്റ്റ് നിവർന്നു. കിളിമാനൂർ കെ.എസ്.ഇ.ബി ഡിവിഷനിലെ തൊളിക്കുഴി- പുലിയം റോഡിലാണ് കഴിഞ്ഞ ഒരു മാസമായി അടിഭാഗം ഇളകി ഏത് നിമിഷവും മറിഞ്ഞു വീഴാവുന്ന രീതിൽ പോസ്റ്റ് നിന്നിരുന്നത്. സ്കൂൾ കുട്ടികളും നാട്ടുകാരും കടന്നു പോകുന്ന റോഡിൽ നിലകൊണ്ടിരുന്ന ഈ പോസ്റ്റ് റോഡിന് മറുഭാഗത്തെ പോസ്റ്റിന്റെയും, ലൈനിന്റെയും ബലത്തിലാണ് നിലകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ കാറ്റിലോ മഴയത്തോ പോസ്റ്റ് മറിഞ്ഞാൽ റോഡിൽ തന്നെ വീഴുമായിരുന്നു. നിരവധി തവണ കെ.എസ്.ഇ.ബി.യിൽ പരാതി നൽകിയിട്ടും കെ.എസ്.ഇ.ബി കണ്ണടയ്ക്കുകയാണ് ചെയ്തത്. ഇത് ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം കേരള കൗമുദി അപകടാവസ്ഥയിൽ വൈദ്യുതി പോസ്റ്റ്, തിരിഞ്ഞു നോക്കാതെ അധികൃതർ എന്ന തലകെട്ടിൽ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് കെ.എസ്.ഇ.ബി അധികൃതർ ചരിഞ്ഞ പോസ്റ്റ് നേരെയാക്കിയത്.