cartoon-controversy

തിരുവനന്തപുരം: വിവാദ കാർട്ടൂണിന് പ്രഖ്യാപിച്ച പുരസ്കാരം പിൻവലിക്കേണ്ടതില്ലെന്ന് ലളിതകലാ അക്കാഡമി ഭരണസമിതി തീരുമാനിച്ചെങ്കിലും, പുരസ്കാര നിർണയം പുനഃപരിശോധിക്കണമെന്ന നിലപാടിലുറച്ച് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ. സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കഥാപാത്രമാക്കിയുള്ള കാർട്ടൂണിൽ ക്രൈസ്തവ മതചിഹ്നങ്ങളെ അപഹസിക്കുന്നതായി ആരോപണമുയർന്നിരുന്നു. വിവാദങ്ങളെ തുടർന്നാണ് പുരസ്കാരം പുന:പരിശോധിക്കാൻ സാംസ്കാരിക വകുപ്പ് ലളിതകലാ അക്കാഡമിക്ക് നിർദ്ദേശം നൽകിയത്. എന്നാൽ കാർട്ടൂൺ പുരസ്കാര നിർണയം പുന:പരിശോധിക്കേണ്ടതില്ലെന്ന് ഇന്നലെ തൃശ്ശൂരിൽ ചേർന്ന അക്കാഡമി നിർവാഹക സമിതി, ജനറൽ കൗൺസിൽ യോഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

പുരസ്‌കാര നിർണയത്തിൽ അപാകതകളില്ലെന്ന് ഭരണസമിതി യോഗം വിലയിരുത്തി. വിശ്വാസത്തെ മോശമായി ചിത്രീകരിക്കുന്നതൊന്നും കാർട്ടൂണിൽ ഇല്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ഭരണഘടന ചില കാര്യങ്ങൾ പറയുന്നുണ്ട്. അത്തരം കാര്യങ്ങളിൽ ലംഘനമുണ്ടായോ എന്ന് നിയമോപദേശം തേടും.