footballnews
football news

ടൂറിൻ : ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ നിന്ന് പടിയിറങ്ങിയ പരിശീലകൻ മൗറീഷ്യോ സരി ഇറ്റാലിയൻ ക്ളബ് യുവന്റസിന്റെ പരിശീലകനായി സ്ഥാനമേറ്റു. ചെൽസി കോച്ച് എന്ന നിലയിൽ സരി യൂറോപ്പ ലീഗ് നേടിയതിന് പിന്നാലെയാണ് യുവന്റസിലേക്ക് മാറിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് സെരി എ സീസണുകളിലും തുടർച്ചയായി യുവന്റസിനെ ചാമ്പ്യൻമാരാക്കിയെങ്കിലും ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കാൻ കഴിയാതിരുന്നതിനാലാണ് മാക്സിമിലാനോ അല്ലേഗ്രിയെ മാറ്റി യുവന്റസ് സരിയെ എത്തിച്ചത്.

യൂജിൻസൺ

ബംഗളുരു എഫ്.സിയിൽ

ബംഗളുരു : ഇന്ത്യൻ മിഡ് ഫീൽഡർ യൂജിൻസൺ ലിംഗ്‌ദോ തന്റെ മുൻ ക്ളബായ ബംഗളുരു എഫ്.സിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ രണ്ട് സീസണുകളിൽ എ.ടി.കെയ്ക്ക് വേണ്ടിയാണ് ലിംഗ്‌ദോ കളിച്ചിരുന്നത്. 32കാരനായ ലിംഗ്ദോ 2014 ലാണ് ആദ്യം ബംഗ്ളുരുവിലെത്തിയിരുന്നത്. ഇപ്പോൾ ഒരുവർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.

പോഗ്ബ മാഞ്ചസ്റ്റർ

വിട്ടേക്കും

ലണ്ടൻ : പുതിയ സീസണിൽ ഫ്രഞ്ച് മിഡ് ഫീൽഡർ പോൾ പോഗ്ബ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കും. സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലേക്കോ ഇറ്റാലിയൻ ക്ളബ് യുവന്റസിലേക്കോ പോകാനാണ് പോഗ്ബയുടെ പ്ളാൻ.