കുഴിത്തുറ: മണ്ടയ്ക്കാട്ട് തിരയിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു.മണ്ടയ്ക്കാട് പുത്തൂർ സ്വദേശി സഹായരജിൻ (12), രഹിത് (13)എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്.ഇവരുടെ കൂട്ടുകാരനായ സച്ചിൻ നേരത്തേ മരിച്ചിരുന്നു. സഹായരജിനും രഹിതും സച്ചിൻ,ആന്റൊരേക്ഷൻ എന്നിവരും കുളിക്കാനിറങ്ങവെ കഴിഞ്ഞ 15ന് രാവിലെ തിരയിൽപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ സച്ചിനെയും ആന്റൊരേക്ഷനെയും രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയിരുന്നു .എങ്കിലും സച്ചിൻ ആശുപത്രിയിൽവച്ച് മരിച്ചു .തിരയുടെ പിടിയിൽനിന്ന് സഹായരജിനെയും രഹിത്തിനെയും രക്ഷിക്കാൻ നാട്ടുകാർക്കായില്ല. അതിനിടയ്ക്ക് കഴിഞ്ഞദിവസം രാത്രി 11 മണിക്ക് സഹായരജിന്റെ മൃതദേഹം കരയ്ക്കടിഞ്ഞു.തുടർന്ന് ഇന്നലെ രാവിലെ രഹിതിന്റെ മൃദദേഹവും കരയ്ക്കടിഞ്ഞു .മൃതദേഹങ്ങൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.