v

കടയ്ക്കാവൂർ: വക്കം സാന്ത്വനം വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വക്കം ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. വി.എസ്. സജി അദ്ധ്യക്ഷത വഹിച്ചു. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി മുഖ്യാതിധിയായിരുന്നു. ഡി. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ 17കുട്ടികൾക്കും പി.ടി. എ പ്രസിഡന്റിനും ഹെഡ്മിസ്ട്രസിനും ഉപഹാരങ്ങൾ നൽകി. പി.ജി. മധുരരാജ്, എ. അബ്ദൽകലാം, ആർ. പ്രദീപ്, എസ്. സുനിൽ തുടങ്ങിയവർ സംസാരിച്ചു. വി.എസ്. സജി(പ്രസിഡന്റ്), എസ്. ശ്രീകുമാർ (അഡ്മിനിസ്ട്രേറ്റർ), ഡി. അശോക് കുമാർ( സെക്രട്ടറി), എസ്. മനു( ഓഡിറ്റർ), എസ്. നിസാർ( ട്രഷറർ) എന്നീ ഭാരവാഹികളെയും തിരഞ്ഞെടുത്തു.