നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ യൂണിയനുകളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര യൂണിയൻ ഓഫീസിലെ ഗുരുദേവ മാട്രിമോണിയൽ ഉദ്ഘാടനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. നെയ്യാറ്റിൻകര എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിലാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാർ, യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ.എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, വൈ.എസ്. കുമാർ, വനിതാ സംഘം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ, മാട്രിമോണിയൽ യോഗം കോ ഓർഡിനേറ്റർ രാജീവ്, യൂണിയൻ കൗൺസിലംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, കെ.ഉദയകുമാർ, മാരായമുട്ടം സജിത്ത്, കുട്ടമല മുകുന്ദൻ എന്നിവർ പങ്കെടുത്തു. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ 04712222338 എന്ന നമ്പരിൽ ബന്ധപ്പെടുക.