volcano-

അമേരിക്കയിലെ ഒറിഗോണിലെ ക്രേറ്റർ തടാകത്തിന് സമീപത്തെ അഗ്നി പർവതത്തിന് സമീപത്താണ് ആ സംഭവം നടന്നത്. ഇതിനടുത്തായി അഗാധ ഗർത്തങ്ങളുണ്ട്. മുമ്പ് സജീവമായിരുന്ന അഗ്നി പർവതത്തിന് ചുറ്റും 80000 വർഷം മുമ്പ് രൂപപ്പെട്ട ഗർത്തങ്ങളാണിവ. അത് കാണാൻ ടൂറിസ്റ്റുകൾ വരാറുണ്ട്. അത്തരത്തിലൊരു ടൂറിസ്റ്റ് അഗാധ ഗർത്തത്തിലേക്ക് വീണുപോയാൽ എന്താവും സംഭവിക്കുക?

കൈവിട്ടുപോയെന്ന് കരുതിയാൽ മതി. പക്ഷേ, അവിടെയാണ് അത്ഭുതം സംഭവിച്ചത്. കാൽവഴുതിയാണ് ഗർത്തത്തിലേക്ക് അയാൾ വീണത്. കണ്ടുനിന്നവർ തലയിൽ കൈവച്ചു. ഉടൻ അവർ വിവരം അധികൃതരെ അറിയിച്ചു. ഹെലികോപ്ടറുമായി രക്ഷാപ്രവർത്തകരെത്തി. ആഴംകൂടിയ ഗർത്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരം.

വെളിച്ചക്കുറവുമുണ്ട്. ആഴത്തിൽ നിന്ന് അയാളുടെ വിളികേട്ടതോടെ രണ്ടുംകല്പിച്ചുള്ള രക്ഷാപ്രവർത്തനമാണ് പിന്നീട് നടന്നത്. 240 മീറ്റർ താഴ്ചയുണ്ടായിരുന്നു ആ ഗർത്തത്തിന്. അരമണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ അയാളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.