വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടശേരിക്കോണം യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി. ജോഷി ബാസു അദ്ധ്യക്ഷത വഹിച്ചു. വൈ. വിജയൻ, ഡി.എസ്. ദിലീപ്, ധനീഷ് ചന്ദ്രൻ, വെളളറട രാജേന്ദ്രൻ, കെ. രാജേന്ദ്രൻ നായർ, ശ്രീനാഗേഷ്, എസ്. ഷൈൻ, ചന്ദ്രമതി ഷാജഹാൻ, എം. ഷാഹുൽ ഹമീദ്, പി. സുഗുണൻ, കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബി. ജോഷിബാസു (പ്രസിഡന്റ്), ഡി.എസ്. ദിലീപ് (ജനറൽ സെക്രട്ടറി), എസ്. ഷൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.