sadasivan

മാനന്തവാടി:വയനാട് ഗവ.എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ.പ്രൊഫസർ തിരുവനന്തപുരം ആറാമട കൊങ്കളം കാഞ്ഞിരംവിള വീട്ടിൽ സദാശിവൻ (46) മാനന്തവാടിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ. മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. .പായോടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹം ശനിയാഴ്ചയാണ് ലോഡ്ജിൽ മുറിയെടുത്തത്.വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മരിച്ചതായി കണ്ടത്.ഭാര്യ:ഷീജ മക്കൾ:ശ്രേയ,സന.