-sports-news
sports news

11-0

ഹിരോഷിമ : ജപ്പാനിൽ നടക്കുന്ന എഫ്.ഐ.എച്ച് വനിതാ സിരീസ് ഫൈനൽസ് ഹോക്കി ടൂർണമെന്റിൽ ദർുബലരായ ഫിജിയെ എതിരില്ലാത്ത 11 ഗോളുകൾ കീഴടക്കി ഇന്ത്യ സെമിയിലെത്തി. ഇന്ത്യയ്ക്കു വേണ്ടി ഗുർജിത്ത് കൗർ നാല് ഗോളുകൾ നേടി. മോണിക്ക രണ്ട് ഗോളുകൾ നേടി. ലാൽറെം സിയാമി, റാണി രാംപാൽ, വന്ദന കതാരിയ, ലിലിമ മിൻസ്, നവനീത് കൗർ എന്നിവർ ഓരോ ഗോളടിച്ചു. ശനിയാഴ്ചയാണ് സെമിഫൈനൽ.

വനിതാ ലോകകപ്പ്

ചൈനയും സ്പെയ്നും പ്രീക്വാർട്ടറിൽ

പാരീസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിതാ ലോകകപ്പിൽ ചൈനയും സ്പെയ്നും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു. ഇന്നലെ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെയാണ് ഇരുവർക്കും ലോകകപ്പ് ബർത്ത് ഉറപ്പായത്. സ്പെയ്ൻ ആദ്യമായാണ് വനിതാ ലോകകപ്പ് പ്രീക്വാർട്ടറിലെത്തുന്നത്. ദക്ഷിണാഫ്രിക്കയെ 4-0ത്തിന് തോൽപ്പിച്ച് ജർമ്മനിയും പ്രീക്വാർട്ടറിൽ കടന്നു.

ല്യുംഗ് ബർഗ്

ആഴ്സനൽ

സഹപരിശീലകൻ

ലണ്ടൻ : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനലിന്റെ സഹപരിശീലകനായി മുൻ മിഡ്ഫീൽഡർ ഫ്രെഡ്ഡി ല്യുംഗ് ബർഗിനെ നിയമിച്ചു. ഉനേയ് എംറേ ആണ് ഫ്രാൻസിന്റെ മുഖ്യപരിശീലകൻ. കഴിഞ്ഞ വർഷം ല്യുംഗ്ബർഗ് ആഴ്സനൽ അണ്ടർ 23 ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റിരുന്നു.

ഹാർദിക്കിന്റെ

വജ്രായുധങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് സ്വർണാഭരണങ്ങളല്ല, വജ്രമാണ് പ്രിയം. തന്റെ ശേഖരത്തിൽ നിരവധി വജ്രാഭരണങ്ങളുണ്ടെന്ന് ഹാർദിക് പറയുന്നു. ഇപ്പോഴത്തെ വിശേഷം ലോകകപ്പിനായി പ്രത്യേകം സ്വന്തമാക്കി ഡയമണ്ട് പെൻഡന്റാണ്. ബാറ്റിന്റെയും ബാളിന്റെയും രൂപത്തിലാണ് ഈ വജ്രാഭരണം തയ്യാറാക്കിയിരിുക്കുന്നത്.

ഇന്നത്തെ മത്സരം

ന്യൂസിലാൻഡ്

Vs

ദക്ഷിണാഫ്രിക്ക

വൈകിട്ട് മൂന്ന് മുതൽ

സ്റ്റാർ സ്പോർട്സിൽ