കി​ളി​മാ​നൂ​ർ​:​ ഭാ​ര്യ​യുമായുള്ള തർക്കത്തിനിടെ മരുമകന്റെ കുത്തേറ്റ അമ്മായിഅമ്മ മരിച്ചു. ന​ഗ​രൂ​ർ​ ​വെ​ള്ളം​കൊള്ളി​ ​ഗേ​റ്റു​മു​ക്ക് ​കു​ന്നി​ൽ​വീ​ട്ടി​ൽ​ ​വ​സു​മ​തിയാണ്​ ​(65​) മരിച്ചത്.​ ​കുത്തേറ്റ മ​ക​ൾ​ ​സ​തി​ ​(30​)​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ​തി​യു​ടെ​ ​ഭ​ർ​ത്താ​വ് ​സ​ന്തോ​ഷ് ​(35​)​ ​ഇ​രു​വ​രെ​യും​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​കു​ത്തി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​ശേ​ഷം​ ​ഇ​യാ​ൾ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പ്ര​ണ​യ​വി​വാ​ഹി​ത​രാ​യ​ ​ഇ​വ​ർ​ക്ക് ​ര​ണ്ട് ​കു​ട്ടി​ക​ളു​മു​ണ്ട്.​ ​സ​തി​ ​മ​റ്റാ​രെ​യോ​ ​ഫോ​ൺ​ ​ചെ​യ്യു​ന്നു​വെ​ന്ന് ​ആ​രോ​പി​ച്ച് ​ഇ​വ​ർ​ ​ത​മ്മി​ൽ​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​പ്ര​ശ്‌​ന​ങ്ങ​ൾളുണ്ടായിരുന്നു. ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​മാ​സം​ ​ന​ഗ​രൂ​ർ​ ​പൊ​ലീ​സി​ൽ​ ​സ​തി​ ​പരാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​സ​ന്തോ​ഷി​നോ​ട് ​ഇ​നി​ ​സ​തി​യു​ടെ​ ​വീ​ട്ടി​ൽ​ ​വ​ര​രു​തെ​ന്ന് ​പൊ​ലീ​സ് ​താ​ക്കീ​ത് ​ചെ​യ്‌തു. ഇതിന് ശേഷം വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള​ ​ശ്ര​മം​ ​സ​തി​ ​ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​വീ​ട്ടി​ൽ​ ​അ​തിക്ര​മി​ച്ച് ​ക​ട​ന്ന​ ​സ​ന്തോ​ഷ് ​കൈ​യി​ലി​രു​ന്ന​ ​ക​ത്തി​ ​ഉ​പ​യോ​ഗി​ച്ച് ​സ​തി​യെ​ ​കു​ത്തി​യ​ത്.​ ​അ​ക്ര​മം​ ​ചെ​റു​ക്കാ​നെ​ത്തി​യ​ ​സ​തി​യു​ടെ​ ​മാ​താ​വ് ​വ​സു​മ​തി​യെ​യും​ ​ഇ​യാ​ൾ​ ​കു​ത്തി​വീ​ഴ്‌​ത്തു​ക​യാ​യി​രു​ന്നു.​ ​നി​ല​വി​ളി​ ​കേ​ട്ടെ​ത്തി​യ​ ​അ​യ​ൽ​ക്കാ​രാ​ണ് ​ര​ക്ത​ത്തി​ൽ​ ​കു​ളി​ച്ച് ​കി​ട​ക്കു​ന്ന​ ​ഇ​രു​വ​രെ​യും​ ​ക​ണ്ട​ത്.​ ​ഇ​വ​രാ​ണ് ​പൊ​ലീ​സി​ൽ​ ​വി​വ​രം​ ​അ​റി​യി​ച്ച​തും.​ ​തു​ട​ർന്ന് ​പൊ​ലീ​സെ​ത്തി​ ​ഇ​വ​രെ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്ക് ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​ ​സ​ന്തോ​ഷി​നാ​യു​ള്ള​ ​തെ​ര​ച്ചി​ൽ​ ​പൊ​ലീ​സ് ​ആ​രം​ഭി​ച്ചു.