തിരുവനന്തപുരം: കൊച്ചി നഗരവികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട് അമൃതകുടീരത്തിൽ പുനരധിവസിപ്പിക്കപ്പെട്ട 126 കുടുംബങ്ങൾക്ക് പുതിയ വീടുവച്ച് നൽകുന്നത് പരിഗണനയിലെന്ന് മന്ത്രി എ.സി.മൊയ്തീൻ നിയമസഭയിൽ പറഞ്ഞു. സ്വന്തമായി വീടില്ലാത്തവർക്കേ ലൈഫ് പദ്ധതിയിൽ വീടു നൽകാനാവൂ. പി.എം.വൈ- നഗരം പദ്ധതിയിൽ അമൃതകുടീരത്തെ ഉൾപ്പെടുത്തും. കൊച്ചിൻ റിഫൈനറിയുടെ കോർപറേറ്റ് റെസ്പോൺസിബിലിറ്റി ഫണ്ടുപയോഗിച്ച് വീടു നിർമ്മിക്കുന്നതും പരിഗണിക്കുമെന്ന് വി.പി.സജീന്ദ്രന്റെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.