sea

കേട്ടാൽ അന്തംവിട്ടു പോകും. മെക്സിക്കൻ ഉൾക്കടലിൽ ചത്ത് പൊങ്ങുന്നത് ലക്ഷക്കണക്കിന് ജീവികൾ! ജെല്ലി ഫിഷ്, സ്രാവുകൾ, കടൽകുതിരകൾ തുടങ്ങിയവയെല്ലാം കൂട്ടത്തിൽപെടും. വസന്തകാലത്തിന് ശേഷമാണ് ഈ പ്രതിഭാസം കണ്ടുതുടങ്ങിയത്. ജീവജാലങ്ങൾക്ക് സമ്പന്നമായ മെക്സിക്കൻ ഉൾക്കടലിന് അതിന്റെ ജൈവസമ്പത്ത് നഷ്ടപ്പെടുകയാണോ എന്ന ആശങ്ക ഇതുമൂലം ഉണ്ടായിട്ടുണ്ട്.

ഇങ്ങനെ ജീവികളെല്ലാം ചത്തു പൊങ്ങുന്നതിന് കാരണം കീടനാശിനിയുടെ അളവിലെ വർദ്ധനയാണെന്നാണ് വിലയിരുത്തൽ. കൂടിയ അളവിലുള്ള കീടനാശിനിയുടെ ഉപയോഗം കാരണം പതഞ്ഞ് പൊങ്ങുകയാണ് വെള്ളം. മിസിസിപ്പി നദി ഒഴുകിയെത്തുന്നതിവിടെയാണ്. കീടനാശിനിയുടെ വ്യാപനം മൂലം നിരവധി ജീവികളാണത്രെ മിസിസിപ്പിയിൽ നിന്നും അപ്രത്യക്ഷമാകുന്നത്. ഇങ്ങനെ ഒരു തരത്തിലുമുള്ള ജീവന്റെ പ്രതിഭാസമില്ലാത്ത അവസ്ഥയെ ഹൈപോക്സിയ എന്നാണ് വിളിക്കുന്നത്. ഈ രീതിയിൽ മുന്നോട്ടു പോയാൽ ഒരു വിഭാഗം ജീവികൾ നശിച്ച് പോകുമെന്ന അവസ്ഥയിലാണ് മെക്സിക്കൻ തീരം.