spider

കാൻബറ: ചെറിയ പ്രാണികളെയൊക്കെ വളരെ തന്മയത്വത്തോടെ തന്റെ വലയിലാക്കി ഭക്ഷിക്കുന്ന ചിലന്തികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ എലിയെ ഭക്ഷിക്കുന്ന ചിലന്തിയെ കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ ജസ്റ്റിൻ ലാട്ടന്റെ ഫേസ്ബുക്ക് പേജിൽ പോയി നോക്കിയാൽ മതി. 'എന്റെ ഭർത്താവ് പകർത്തിയ ഫോട്ടോ' എന്ന അടിക്കുറിപ്പോടെയാണ് ജസ്റ്റിൻ ലാട്ടൻ എഫ്.ബിയിൽ രണ്ട് ചിത്രങ്ങൾ ഷെയർ ചെയ്തത്. 'ഹണ്ട്‌സ്മാൻ സ്‌പൈഡറി"ന്റെ ഇരപിടുത്തം കിട്ടിയത് ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദസഞ്ചാരത്തിനിടെയാണ്.

ജസ്റ്റിൻ ലാട്ടനും ഭർത്താവും മൗണ്ട് ഫീൽഡ് നാഷണൽ പാർക്കിലെ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് പോസ്സം എന്നറിയപ്പെടുന്ന എലിവർഗത്തിലെ ജീവിയെ വേട്ടക്കാരൻ ചിലന്തി ഭക്ഷിക്കുന്നത് കണ്ടത്.

അമേരിക്കയിലും ഓസ്‌ട്രേലിയയിലും കണ്ടുവരുന്ന രണ്ടര ഇഞ്ച് വലിപ്പമുള്ള എലി വർഗത്തിൽ പെട്ട ജീവിയാണ് പിഗ്മിപോസ്സം. ഇതേ വലിപ്പമാണ് ഹണ്ട്‌സ്മാൻ സ്‌പൈഡറിനും. തന്നളം പോന്ന എലിയെ ഭക്ഷിക്കുന്ന വേട്ടക്കാരൻ ചിലന്തിയുടെ ഫോട്ടോ വൈറലായിക്കഴിഞ്ഞു. ഇത്രയും വലിപ്പമേറിയ ചിലന്തിയെ കണ്ടിട്ടില്ലെക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം തുടങ്ങി നിരവധി കമന്റുകളാണ് ജസ്റ്റിൻ ലാട്ടന്റെ പേജിൽ നിറയുന്നത്.