ddd

നെയ്യാറ്റിൻകര : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർകോട് മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സമാധാന സന്ദേശ യാത്രയ്ക്ക് നെയ്യാറ്റിൻകര രൂപത യൂത്ത് മിനിസ്ട്രി സ്വീകരണം നൽകി. രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ.ടി ബിനുവിന്റെ നേതൃത്വത്തിൽ കണ്ണറവിള പരിശുദ്ധാത്മ ദേവാലയത്തിലാണ് സ്വീകരണ പരിപാടികൾ നടന്നത്. സ്വീകരണത്തിന് ശേഷം സംസ്ഥാന കെ.സി.വൈ.എം ഡയറക്ട ഫാ.സ്റ്റീഫൻ തോമസിന്റെ നേതൃത്വത്തിൽ ദിവ്യബലിയും ഉണ്ടായിരുന്നു . സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടനാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. രൂപതാ പ്രസിഡന്റ് ജോജി ടെന്നീസൺ, വൈസ് പ്രസിഡന്റ് സതീഷ്, ട്രഷറർ അനു ദാസ്, സംസ്ഥാന സെനറ്റ് മെമ്പർ അനുരമ്യ, നെയ്യാറ്റിൻകര ഫെറോന പ്രസിഡന്റ് സജു, ആര്യനാട് ഫെറോന പ്രസിഡന്റ് റിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.