പൂവാർ: കേരളത്തിന്റെ സാമൂഹ്യ പരിവർത്തനത്തിൽ കേരളകൗമുദിയുടെ പങ്ക് മലയാളിക്ക് മറക്കാനാകാത്തതാണെന്ന് മുൻ മന്ത്രി ഡോ. നീലലോഹിതദാസ് പറഞ്ഞു. കേരളകൗമുദിയും കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളും കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വായന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളകൗമുദി സ്ഥാപകരായ സി.വി. കുഞ്ഞുരാമനും കെ. സുകുമാരനും ജനങ്ങളെ ശാസ്ത്ര ബോധമുള്ളവരും പരിവർത്തനവാദികളുമാക്കാൻ കേരളകൗമുദി ദിനപത്രത്തിലൂടെ ശ്രമിച്ചവരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കാഞ്ഞിരംകുളം കെ.എൻ.എം മർമ്മ ആശുപത്രി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രവി അദ്ധ്യക്ഷത വഹിച്ചു. മർമ്മ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൽവിൻ, കേരളകൗമുദി താലൂക്ക് ലേഖകൻ എ.പി. ജിനൻ, ജവഹർ സെൻട്രൽ സ്‌കൂൾ മാനേജർ എൻ. വിജയൻ, സീനിയർ പ്രിൻസിപ്പൽ സത്യദാസ്, റവ. ഡോ. രാജയ്യൻ തുടങ്ങിയവർ സംസാരിച്ചു. ജവഹർ സെൻട്രൽ സ്‌കൂളിലെ കേരളകൗമുദി ബോധപൗർണമി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കഥ, കവിത വായനയും അരങ്ങേറി.