തിരുവനന്തപുരം : കോട്ടയം മങ്കൊമ്പിൽ പരേതരായ പി. ഭാനുമതി അമ്മയുടെയും അഡ്വക്കേറ്റ് ഇ.പി. ശങ്കരക്കുറുപ്പിന്റെയും മകൾ ഡോ. സാവിത്രി ദ് തുറേ (84, സാവിത്രിക്കുട്ടി ) നിര്യാതയായി. ഭർത്താവ് പരേതനായ ഡോ. ക്ളോദ് ദ് തുറേ. മക്കൾ : പോൾ ശങ്കർ, ആൻ സുനിത. ഗവ. വിമെൻസ് കോളേജ്, ഗവ. ആർട്സ് കോളേജ്, തലശ്ശേരി ഗവ. ബ്രണൻ കോളേജ് എന്നിവിടങ്ങളിൽ ഇംഗ്ളീഷ് ലക്ചററായി ജോലി നോക്കിയിട്ടുണ്ട്. അമ്പതിലേറെ വർഷമായി കാനഡയിൽ സ്ഥിര താമസമായിരുന്നു. സംസ്കാരം കാനഡയിൽ നടക്കും.

സഹോദരങ്ങൾ : പ്രൊഫസർ എസ്. ശാന്തകുമാരി, എൻജിനിയർ എസ്. രാമാനുജൻ, ഡോ. എസ്. ശ്രീദേവി, എസ്. ശാരദക്കുട്ടി, പരേതരായ എസ്.എം. നായർ (സ്വാമി അമർത്യാനന്ദ), ഡോ. എസ്. ഗോപിനാഥൻ (ന്യൂസിലൻഡ്), എൻജിനിയർ എസ്. രാധാകൃഷ്ണൻ നായർ (ഐ.ഒ.എഫ്.എസ്), ഡോ. എസ്.പി. രമേശ് (തൃശൂർ).