കിളിമാനൂർ: വായനാ ദിനത്തിന്റെ ഭാഗമായി കിളിമാനൂർ ഗവ. എൽ.പി.എസിൽ വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്‌മരണവും സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ 'നവനീതം' കൈയെഴുത്ത് മാസികയുടെ പ്രകാശനം നടന്നു. 'കുട്ടികളിൽ വായനയുടെ പ്രാധാന്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ ഷിബു കല്ലടശേരി ഉദ്ഘാടനം ചെയ്‌തു. എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ടി.വി. ശാന്തകുമാരി അമ്മ, അദ്ധ്യാപക പ്രതിനിധി അഭിലാഷ് എന്നിവർ സംസാരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളിൽ കവി പരിചയം, പുസ്‌തക പരിചയം, സെമിനാറുകൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കും.