കിളിമാനൂർ: മലയാളി യുവാവ് വാരണാസിയിൽ സൂര്യാഘാതമേറ്റ് മരിച്ചു. പഴയകുന്നുമ്മൽ മങ്കാട്ടുവിള വീട്ടിൽ രാജൻപിള്ള,മോഹിനിയമ്മ ദമ്പതികളുടെ മകൻ ഷിനു (34) ആണ് മരിച്ചത്. ഷിനു ആറ് വർഷമായി ഉത്തർപ്രദേശിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്.സഹോദരങ്ങൾ : ഷിജു, ഷീജഷിബു.