ajay

തിരുവനന്തപുരം : മികച്ച സ്‌പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്‌കാരത്തിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ അജയ് മധു അർഹനായി. അരലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്കാരം. പാലായിൽ നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ ജൂനിയർ പെൺകുട്ടികളുടെ 100 മീ​റ്റർ ഹർഡിൽസ് മത്സരത്തിന്റെ 'പകച്ചുപോയ കൗമാരം'' എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ജഗതി മോഹനത്തിൽ പരേതനായ സി.പി.ഐ നേതാവ് കുറ്റിയാനിക്കാട് മധുവിന്റെയും ജയകുമാരിയുടെയും മകനാണ്. ന്യൂഡൽഹി ദിവ്യജ്യോതി ഡെന്റൽകോളേജിലെ പി.ജി വിദ്യാർത്ഥിനി ഡോ. ഐശ്വര്യാ മധു സഹോദരിയാണ്. 2014ലെ ഇന്തോ- അമേരിക്കൻ പ്രസ്ക്ലബ് അവാർഡ് ലഭിച്ചിട്ടുണ്ട്.