വെള്ളറട: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച രണ്ടംഗസംഘത്തിൽ ഒരാൾ പിടിയിലായി. കോട്ടൂർ പുലിപ്പാറ റോഡരികത്ത് വീട്ടിൽ സുജിത്ത് (26) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. മാർച്ച് 19ന് തേക്കുപാറ കുളമാംകുഴി സ്വദേശി രാഖി പാലും വാങ്ങി വീട്ടിലേക്ക് വരവേ രണ്ടംഗസംഘം ഇവരുടെ കഴുത്തിൽ കിടന്ന അഞ്ചരപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ രണ്ടരപവൻ ഇവർക്ക് തിരിച്ചു കിട്ടി. മാല മോഷണം പതിവായതിനെ തുടർന്ന് റൂറൽ എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘവും വെള്ളറട സി.ഐ ബിജു, എസ്.ഐ സതീഷ് ശേഖരൻ, സി.പി.ഒ മാരായ അജിത്ത്, സുനിൽ ലാൽ, പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാറശാല വച്ചാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.