കൊല്ലം: സ്യകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കടപ്പാക്കട നഗർ-144ൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ രവീന്ദ്രൻ- പ്രീത ദമ്പതികളുടെ മകൻ ആർ.ആദിത്യനാണ് (18) മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാതയിൽ മാടൻനടയ്ക്ക് സമീപം ജി മാക്സ് ഷോപ്പിംഗ് മാളിന് മുന്നിലായിരുന്നു അപകടം.പെയിന്റിംഗ് തൊഴിലാളിയായ ആദിത്യൻ കൊട്ടിയത്തെ ജോലി സ്ഥലത്തു നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുകയായിരുന്നു.പാർക്ക് ചെയ്തിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന സ്വകാര്യ ബസ് ആദിത്യന്റെ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു .അതുവഴി വരികയായിരുന്ന ആർ. രാമചന്ദ്രൻ എം.എൽ.എ പൊലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബസിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
.പെയിന്റ് കടയിലെ ആദ്യത്യന്റെ വരുമാനം കൊണ്ടാണ് കുടുംബം പുലർന്നിരുന്നത്. സഹോദരി ആതിര പ്ലസ് ടു വിദ്യാർത്ഥിനിയാണ് .