വെഞ്ഞാറമൂട്. ബൈക്കുകൾ കൂട്ടിയിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊഞ്ചിറ കോട്ടറ വീട്ടിൽ അജയഘോഷ് (35) ആണ് മരിച്ചത്. വിദേശത്തായിരുന്ന ഇദ്ദേഹം ലീവിന് വന്നതായിരുന്നു. വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റും സി.പി എം വെമ്പായം ലോക്കൽ കമ്മിറ്റി അംഗവുമായ കൊഞ്ചിറ.കെ.ഗോപിനായരുടെ മകനാണ്. ഞായറാഴ്ച രാത്രി 7.45ന് കന്യാകുളങ്ങര പെട്രോൾ പമ്പിനു സമീപം വച്ചായിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയോടെയായിരുന്നു മരണം. മാതാവ്: ഓമന (റിട്ട. അദ്ധ്യാപിക) . ഭാര്യ അശ്വതി. മക്കൾ: ഐശ്വര്യ, ആരാധ്യ. സഹോദരിമാർ : ദിവ്യ,ധന്യ.