തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച ജയം. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ എം.എ മലയാളം വിദ്യാർത്ഥിയുമായ എ.ആർ റിയാസ്, ജനറൽ സെക്രട്ടറിയായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ എം.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയുമായ അഞ്ചു കൃഷ്ണ ജി.ടി, വൈസ് ചെയർമാൻമാരായി അപർണ (കാര്യവട്ടം കാമ്പസ്), ജുഗൽ ( കെ.വി.എം ആലപ്പുഴ ), നഹൽ (ബി.എം.എസ്.എ കടക്കൽ) , ജോയിന്റ് സെക്രട്ടറിമാരായി നിഖിൽ തോമസ് (എം.എസ്.എം കായംകുളം), അരുൺ കൃഷ്ണ പി.കെ (എൻ.എസ്.എസ് കോളേജ് പന്തളം) എന്നിവരെയും 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും അഞ്ചംഗ അക്കൗണ്ട്സ് കമ്മിറ്റിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.