തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് രാത്രി എട്ടിന് www.cee.kerala.gov.in ൽ പ്രസിദ്ധീകരിക്കും. 19ന് രാവിലെ 10വരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. ഗവ. ഫാർമസി കോളേജുകളിലേക്ക് മാത്രമേ ആദ്യ അലോട്ട്മെന്റ് നടത്തൂ. ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷ ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് വില്ലേജ് ഓഫീസറിൽ നിന്ന് സമുദായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാനുള്ള സമയം 21ന് വൈകിട്ട് 3വരെ നീട്ടിയിട്ടുണ്ട്. www.cee.kerala.gov.in ലാണ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യേണ്ടത്. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ എൻ.ആർ.ഐ ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കാനുള്ള രേഖകളും 21ന് വൈകിട്ട് 3വരെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ നമ്പർ 0471 2339101, 2339102, 2339103, 2339104