p-u-chithra
p u chithra

ന്യൂഡൽഹി : സ്വീഡനിലെ സോളെൻ ട്യൂണയിൽ നടന്ന ഫോക്‌സാം ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ മലയാളി താരം പി.യു. ചിത്ര വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടി. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ചിത്രയുടെ സ്വർണം. ദോഹയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന ചിത്ര ഇന്നലെ 4 മിനിട്ട് 12.65 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്ന കെനിയയുടെ മെഴ്സി ചെറോനോയെയാണ് ചിത്ര പിന്തള്ളിയത്.

പുരുഷന്മാരുടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസണ് വെള്ളി ലഭിച്ചു. 3 മിനിട്ട് 39.69 സെക്കൻഡിലാണ് ജിൻസൺ ഫിനിഷ് ചെയ്തത്.