ബർമിംഗ്ഹാം : ലോകകപ്പിൽ ഇന്നലെ അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലൻഡിന് 4 വിക്കറ്രിന്റെ വിജയം. 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് ക്യാപ്ടന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ കേൻ വില്യംസണിന്റെ (പുറത്താകാതെ 106) തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ 48.3 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (245/6 ). പെഹുൽക്വാവോയെറിഞ്ഞ അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 8 റൺസാണ് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ സാന്റ്നർ സിംഗിളെടുത്തു. അടുത്ത പന്തിൽ സിക്സടിച്ച് വില്യംസൺ കിവീസിനെ ദക്ഷിണാഫ്രിക്കൻ സ്കോറിന് ഒപ്പമെത്തിച്ചു. അടുത്ത പന്തിൽ ഫോറടിച്ച് വില്യംസൺ കിവികളെ വിജയതീരത്തെത്തിക്കുകയായിരുന്നു. 138 പന്തിൽ 9 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് വില്യംസണിന്റെ ഇന്നിംഗ്സ്. ഗ്രാൻഡ് ഹോമെയും (60) നന്നായി ബാറ്ര് ചെയ്തു.
നേരത്തേ ഗ്രൗണ്ടിന്റെ അവസ്ഥ മുതലാക്കി നന്നായി പന്തെറിഞ്ഞ കിവീസ് ബൗളർമാർ ദക്ഷിണാഫ്രിക്കയെ വമ്പൻ സ്കോർ നേടാൻ അനുവദിക്കാതെ തടുക്കുകയായിരുന്നു. ഫെർഗ്യൂസൺ 10 ഓവറിൽ 59 റൺസ് വഴങ്ങി. മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് സ്വന്തമാക്കിയ കോളിൻ ഡി ഗ്രാൻഡ് ഹോം 10 ഓവറിൽ 33 റൺസ് മാത്രമാണ് വഴങ്ങിയത്.
അർദ്ധ സെഞ്ച്വറികൾ നേടിയ ഹാഷിം അംല (55), വാൻ ഡെർ ഡ്യൂസൻ എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ 241 വരെയെത്തിച്ചത. അംലയ്ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയ ഡി കോക്കിനെ (5) ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽത്തന്നെ നഷ്ടമായിരുന്നു. ട്രെന്റ് ബൗൾട്ടിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു ഡികോക്ക്. തുടർന്ന് നായകൻ ഡുപ്ളെസി അംലയ്ക്കൊപ്പം 50 റൺസ് കൂട്ടിച്ചേർത്ത് മടങ്ങി. 35 പന്തുകളിൽ 23 റൺസ് നേടിയ ഡുപ്ളെസിയെ 14-10 ഓവറിൽ ഫെർഗ്യൂസൺ ബൗൾഡാക്കുകയായിരുന്നു. 28-ാം ഓവറിൽ ടീം സ്കോർ 111ൽ നിൽക്കവേ അംലയും മടങ്ങി. സാന്റ്‌നറാണ് അംലയുടെ കുറ്റി തെറുപ്പിച്ചത്. 83 പന്തുകൾ നേരിട്ട അംല നാല് ബൗണ്ടറികൾ പറത്തിയിരുന്നു.
തുടർന്ന് വാൻഡർ ഡ്യൂസെൻ മാർക്രമിനൊപ്പം നാലാം വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്തു. 33-ാം ഓവറിർ മാർക്രമിനെ ഗ്രാൻഡ് ഹോം മടക്കി അയച്ചു. പകരമിറങ്ങിയ മില്ലർ (36) അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 72 റൺസാണ്. 64 പന്തുകൾ നേരിട്ട വാൻഡർ ഡ്യൂസൺ രണ്ട ഫോറും മൂന്ന് സിക്സുമടിച്ചു.
മറുപടിക്കിറങ്ങിയ കിവീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടോവറിൽ 37/1 എന്ന നിലയിലാണ്. മൂന്നാം ഓവറിൽ അൻറോയുടെ (9) വിക്കറ്റാണ് നഷ്ടമായത്.
സ്കോർ ബോർഡ്
ദക്ഷിണാഫ്രിക്ക ബാറ്റിംഗ് : ഡികോക്ക് ബി ബൗൾട്ട് 5, അംല ബി സാന്റ്‌നർ 55, ഡുപ്ളെസി ബി ഫെർഗ്യൂസൺ 23, മാർക്രം സിമൺ റോബി ഗ്രാൻഡ് ഹോം 38, വാൻഡർ ഡ്യൂസെൻ നോട്ടൗട്ട് 67, ഡേവിഡ് മില്ലർ സി ബൗൾട്ട് ബി ഫെർഗ്യൂസൺ 36, പെഹ്‌ലുക്ക വായോ സിവില്യംസൺ ബി ഫെർഗ്യൂസൺ 0, മോറിസ് നോട്ടൗട്ട് 6, എക്സ്ട്രാസ് 11, ആകെ 48 ഓവറിൽ 241/6.
വിക്കറ്റ് വീഴ്ച : 1-9, 2-59, 3-111, 4-136, 5-208, 6-218.
ബൗളിംഗ് : ഹെൻട്രി 10-2-34-0, ബൗൾട്ട് 10-0-63-13, ഫെർഗ്യൂസൺ 10-0-59-3, ഗ്രാൻസ്ഹോം 10-0-33-1 സാന്റ്‌നർ 9-0-45-1
ഇന്നത്തെ മത്സരം
ആസ്ട്രേലിയ Vs ബംഗ്ളാദേശ്
(വൈകിട്ട് 3 മുതൽ)
8000
ദക്ഷിണാഫ്രിക്കൻ വെറ്ററൻ താരം ഹാഷിം അംല ഇന്നലെ ഏകദിന ക്രിക്കറ്റിൽ 8000 റൺസ് തികച്ചു. വേഗത്തിൽ ഈ നാഴികക്കല്ല് താണ്ടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാൻ എന്ന റെക്കാഡും അംല സ്വന്തമാക്കി. വിരാട് കൊഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്.
തന്റെ 176 ാമത്തെ ഇന്നിംഗ്സിലാണ് അംല ഈ നേട്ടത്തിലെത്തിയത്. 175 ഇന്നിംഗ്സുകൾ കൊണ്ടാണ് കൊഹ്‌ലി ഈ നേട്ടത്തിലെത്തിയത്.
ഈ ലോകകപ്പിൽ ഇതുവരെ കുൽദീപിന്റെയും ചഹലിന്റെയും കൂട്ടായ പ്രകടനം മികച്ചതായിരുന്നു. ഇനിയുള്ള മത്സരങ്ങളിലും ഇവരെ ടീമിൽ നിലനിറുത്തണം.
ഹർഭജൻ സിംഗ്