patanopkarakaranam

പാറശാല: കെ.പി.എം.എസ് പാറശാല 115 ാ മത് നമ്പർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.ടി. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ദേവരാജൻ പാറശാല സഭാസന്ദേശം നൽകി. കൊല്ലിയോട് സത്യനേശൻ, പാറശാല വിജയൻ, നെടുങ്കോട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സെൽവൻ എന്നിവർ സംസാരിച്ചു. പഞ്ചമി യൂണിയൻ കോ -ഓർഡിനേറ്റർ സുജാ ശ്രീകണ്ഠൻ സ്വാഗതം ആശംസിച്ചു. സെൽവൻ ജാതിമത ഭേദമന്യെ പ്രദേശത്തെ ഇരുന്നൂറിൽപരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.