പുനലൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുനലൂർ ശാഖ മന്ത്രി കെ. രാജു ശാഖ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ച. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ എ.ടി.എം കൗണ്ടറും പുനലൂർ അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് ഭാരതീപുരം ശശി സേഫ് ഡെപ്പോസിറ്റ് ലോക്കറും മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ കാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.
നസരസഭാ കൗൺസിലർ ജി. ജയപ്രകാശ്, ദർശൻ ഗ്രാനൈറ്റ്സ് മാനേജിംഗ് ഡയറക്ടർ ടി. കെ. സുന്ദരേശൻ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുദേവ്കുമാർ, ടി.പി. മാധവൻ, പി. രാമസ്വാമി പിള്ള, എസ്. നൗഷറുദീൻ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, ബ്രാഞ്ച് മാനേജർ ജി.ആർ.അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.