esaf
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആലുവ ശാഖയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഡയറക്ടർ എ. അക്ബർ, എക്‌സിക്യൂട്ടീവ് വൈസ് പ്റസിഡന്റ് ജോർജ്ജ് തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്റസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്റഹാം എന്നിവർ സമീപം.

ആലുവ: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ആലുവ ശാഖ അൻവർ സാദത്ത് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഡയറക്ടർ എ. അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൾ മുത്തലിബ് എ. ടി. എം. കൗണ്ടറും ആലുവ മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം സേഫ് ഡെപ്പോസി​റ്റ് ലോക്കറും മുനിസിപ്പൽ കൗൺസിലർ ലിജി ജോയ് ക്യാഷ്
കൗണ്ടറും മൈക്രോ ബാങ്കിംഗ് ഡിവിഷൻ ഇസാഫ് സ്‌മോൾ ഫിനാൻസ് ഡയറക്ടർ എ. അക്ബറും ഉദ്ഘാടനം ചെയ്തു. രാജഗിരി ഹോസ്പി​റ്റൽ ഡയറക്ടർ ഫാ. ഓസ്​റ്റിൻ മൂളേരിയ്ക്കൽ സി.എം.ഐ അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു.
മുനിസിപ്പൽ കൗൺസിലർമാരായ ഷൈജി, എ. സി. സന്തോഷ് കുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ്, ബ്രാഞ്ച് മാനേജർ സബിത നിഷാദ് എന്നിവർ പ്രസംഗിച്ചു.