തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) എം.ബി.എ, ബി.എഡ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലായ് 27ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. www.ntaignou.nic.in ൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ www.ignou.ac.in ൽ. 50 ശതമാനം മാർക്കോടെ ബിരുദമോ ബിരുദാന്തര ബിരുദമോ 55 ശതമാനം മാർക്കോടെ എൻജിനിയറിംഗ് /ടെക്‌നിക്കൽ ബിരുദമുള്ള എലിമെന്ററി അദ്ധ്യാപകർക്കും എൻ.സി.ടി.ഇ അംഗീകൃത റഗുലർ ട്രെയിനിംഗ് പ്രോഗ്രാമുകൾ കഴിഞ്ഞവർക്കും ബി. എഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് മാനേജ്മെന്റ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷയായ ഓപ്പൺ മാറ്റിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷ എഴുതാതെ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാർക്കറ്റിംഗ് പ്രാക്ടീസ് വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷൻ പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌പെഷ്യലൈസേഷൻ ഡിപ്ലോമ പൂർത്തിയാക്കുന്നവർക്ക് ഓപ്പൺ മാറ്റ് എൻട്രൻസ് എഴുതി പൂർത്തിയാക്കിയ കോഴ്‌സുകളുടെ ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്ത് എം.ബി.എയ്ക്ക് ചേരാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 1. കൂടുതൽ വിവരങ്ങൾ ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി. ഒ, തിരുവന്തപുരം 695002 വിലാസത്തിൽ ലഭിക്കും. ഫോൺ : 0471 2344120, 9447044132