1

പൂവാർ: ഹോമിയോപ്പതി വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും പൂവാർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ദ്രുത കർമ്മ സാംക്രമികരോഗ നിവാരണ സെൽ(റീച്ച്) ന്റെ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു. പൂവാർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി അദ്ധ്യക്ഷയായിരുന്നു. മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളും സംബന്ധിച്ച് നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.ജെ. അഗസ്റ്റിൻ നയിച്ചു. തുടർന്ന് പകർച്ചപ്പനിക്ക് പ്രതിരോധ മരുന്ന് വിതരണവും നടത്തി. റീച്ച് കൺവീനർ ഡോ. ദീപ. എ.എസ്, ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്. പ്രദീപ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ആര്യദേവൻ, പൂവാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിസ്തി മൊയ്തീൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സലീല ഷാജു, വികസന കമ്മിറ്റി ചെയർപേഴ്സൻ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.