നെയ്യാറ്റിൻകര: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വാർഡ് മെമ്പർ കൊച്ചോട്ടുക്കോണം ഗ്രേസ് ഭവനിൽ തോമസ് (57) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചെവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമ്മാനും, മര്യാപുരംവാർഡ് മെമ്പറുമാണ്. ഭാര്യ: പുഷ്പലത, മകൻ: സാമുവേൽ.