ആറ്റിങ്ങൽ: കച്ചേരി ജംഗ്‌ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്താത്തതിൽ ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ചും മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും ആറ്റിങ്ങൽ നഗരസഭയോ എം.എൽ.എയോ ലൈറ്റ് കത്തിക്കാനുള്ള നടപടി കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചാണ് റീത്ത് വച്ചതും മെഴുകുതിരി കത്തിച്ചതും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ, നഗരസഭ കൗൺസിലർ ആർ.എസ്. പ്രശാന്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറി രാമച്ചംവിള വിഷ്ണു, സനീഷ് ഹരിദാസ്, അനൂപ് കൊടുമൺ, അഭിരാജ്, നിതിൻ, അഭിജിത്ത്, അനൂപ് എന്നിവർ പങ്കെടുത്തു.