sss

നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം നഗരസഭാ അധികൃതർ ആലുമ്മൂട് ജംഗ്ഷന് സമീപം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടി കത്തിച്ചതിൽ നിന്നും തീ ആളിപ്പടർന്നു. പത്തടിയോളം ഉയരത്തിൽ ആളിപ്പടർന്ന തീ നെയ്യാറ്റിൻകര എസ്.ഐ. സുജിത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തീ അണയ്ക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. എന്നാൽ തീ പടരുന്നത് കണ്ട് വണ്ടിയോടിച്ചുവന്ന രണ്ട് ഇരുചക്രവാഹന യാത്രക്കാർ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റു. ഇവരെ നിസാര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.