തിരുവനന്തപുരം: തൈക്കാട് ശാസ്താനഗർ - 65 'മുരളീമാധവ'ത്തിൽ കേരളഗാന്ധി സ്മാരകനിധി മുൻ ജോയിന്റ് സെക്രട്ടറി എൻ. നാണുക്കുട്ടൻ നായരുടെ ഭാര്യ എ. സരസ്വതീഭായ് (70) പൂന്നൈയിൽ നിര്യാതയായി. ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരണവിഭാഗത്തിലും കേരള ഹിന്ദിപ്രചാരസഭയിലും (പ്രിൻസിപ്പൽ, ഹിന്ദിവിദ്യാലയം) പ്രവർത്തിച്ചിരുന്നു. പ്രകൃതി ജീവന സമിതി സെക്രട്ടറിയായിരുന്നു. പരിഭാഷ ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: എൻ.എസ്. മുരളീധരൻ (വൈസ് പ്രസിഡന്റ്, ബാർക്കലെ, പൂന്നൈ), എൻ എസ്. മാധവൻ ( സീനിയർ എൻജിനിയർ, കോൾകോം, കാലിഫോർണിയ). മരുമക്കൾ: ഡോ. വിദ്യമുരളീധരൻ, അനുപമ മാധവൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിൽ. സഞ്ചയനം: 27ന് രാവിലെ 8.30 ന്.