വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല പുത്തൻചന്ത യൂണിറ്റിന്റെ വ്യാപാരമേള സീസൺ 3യുടെ നന്മ കാരുണ്യ സ്പർശം പദ്ധതിയുടെ ഭാഗമായി നാനൂറ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് മൊമന്റോയും കാഷ് അവാർഡും നൽകി. ചടങ്ങുകൾ അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച അദ്ധ്യാപകനുളള സംസ്ഥാന അവാർഡ് നേടിയ ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റർ കെ.കെ.സജീവിനെ ആദരിച്ചു. നിർദ്ധനരായ അഞ്ച് രോഗികൾക്ക് ചികിത്സാ സഹായം നൽകി. വർക്കല കഹാർ, ജില്ലാ വൈസ് പ്രസിഡന്റ് ബി. ജോഷിബാസു, മേഖലാ സെക്രട്ടറി കെ. രാജേന്ദ്രൻനായർ, യൂണിറ്റ് ട്രഷറർ കെ. ഷാജി, സെക്രട്ടറി കെ. അനിൽകുമാർ, നന്മ കൺവീനർ കെ.മോഹൻദാസ് എവർഷൈൻ എന്നിവർ സംസാരിച്ചു.