തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ - സംഗീത ദിനാഘോഷങ്ങൾക്ക് ഭാരത് ഭവൻ വേദിയൊരുക്കുന്നു. ഇന്ന് ലോക സംഗീത ദിനത്തിന്റെ ഭാഗമായി ഭാരത് ഭവൻ അലൈൻസ് ഫ്രാൻസേസിന്റെ സഹകരണത്തിൽ വൈകിട്ട് 5.30 ന് മാൾ ഒഫ് ട്രാവൻകൂറിൽ സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തിൽ തകര മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നിനൊപ്പം സംഗീത ഭാരതിലെയും ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാഡമി ദേവരാഗപുരത്തിലെയും ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷനിലെയും സംഗീത പ്രതിഭകളും അരങ്ങിലെത്തും. ജനങ്ങളിലേക്ക് സംഗീത സന്ദേശവും പാടാൻ ഒരു വേദിയുമായി 5 മണിക്കൂർ പ്രത്യേക ശൈലിയിലുള്ള സംഗീത വിരുന്നാണ് ഭാരത് ഭവനും അലൈൻസ് ഫ്രാൻസൈസും ചേർന്നൊരുക്കുന്നത്.
ഇന്ന് രാവിലെ 10 ന് പത്തനാപുരം ഗാന്ധി ഭവനിൽ സംഘടിപ്പിക്കുന്ന യോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ രാഘവൻ നിർവഹിക്കും. തനൂജ ചന്ദേൽ, സദ് ഗുരു അനിൽ ആനന്ദ ചൈതന്യ എന്നിവർ ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് യോഗയിൽ പ്രായോഗിക പരിശീലനം നൽകും. പ്രവേശനം സൗജന്യമായിരിക്കും