ടൈംടേബിൾ
നാലാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.ഡെസ് ഡിഗ്രി പരീക്ഷകൾ ജൂലായ് 4 നും നാല്, ആറ് സെമസ്റ്റർ ബി.ഡെസ് പരീക്ഷകൾ ജൂലായ് 1 നും ആരംഭിക്കും.
പത്താം സെമസ്റ്റർ (ന്യൂ സ്‌കീം പെയിന്റിംഗ് & അപ്ലൈഡ് ആർട്ട്), എട്ടാം സെമസ്റ്റർ (പെയിന്റിംഗ് & സ്‌കൾപ്ച്ചർ), ബി.എഫ്.എ (എച്ച്.ഐ) പരീക്ഷകൾ യഥാക്രമം ജൂലായ് 1 നും 19 നും ആരംഭിക്കും.
ഹാൾടിക്കറ്റ്
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തുന്ന ആദ്യ വർഷവും അവസാന വർഷവുമായ എം.എച്ച്.ആർ.എം (മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്) സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയം സെന്ററിൽ നിന്നു കൈപ്പറ്റണം.
പുതുക്കിയ പരീക്ഷാതീയതി
21 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകൾ ജൂൺ 26 ലേക്ക് മാറ്റി.
സീറ്റൊഴിവ്
സർവകലാശാലയുടെ കേരളപഠനം, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, എഡ്യൂക്കേഷൻ, തമിഴ് പഠന വകുപ്പുകളിലെ പി.ജി പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ 26 നു പ്രവേശനപരീക്ഷയ്ക്ക് തയാറായി അതതു ഡിപ്പാർട്ട്‌മെന്റിൽ എത്തിച്ചേരണം.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 25 ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ അപേക്ഷിക്കുക. യോഗ്യത: പ്ലസ്ടു. ഫോൺ: 9747318105
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം പാങ്ങോട് മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന് സീറ്റൊഴിവുണ്ട്. യോഗ്യത: പ്ലസ്ടുണ ഫോൺ: 9048538210
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ അഡൽറ്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ സെന്റർ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ ജൂലായ് 1 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (6 മാസം) (സി.എൽ.ഐ.എസ്) കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോം 100 രൂപയ്ക്ക് കോളേജ് കമ്പ്യൂട്ടർ ലാബിൽ ലഭ്യമാണ്. യോഗ്യത: പ്ലസ്ടു. പ്രായപരിധിയില്ല. അപേക്ഷകൾ കോളേജ് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 28 3 മണി വരെ. വിശദവിവരങ്ങൾക്ക് കോളേജ് കമ്പ്യൂട്ടർ ലാബുമായും 9495825335/8547871776/9947374291 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.