logoo

തിരുവനന്തപുരം: പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും. വൈകിട്ട് 6ന് കൈരളി തീയറ്ററിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനാകും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം എം.എൽ.എ വി.എസ് ശിവകുമാർ നിർവഹിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ഇറ്റാലിയൻ സംവിധായകൻ അഗസ്റ്റിനോ ഫെറെന്റയുടെ 'സെൽഫി' പ്രദർശിപ്പിക്കും.

മേളയിൽ കൈരളി,ശ്രീ,നിള തീയറ്ററുകളിലായി 262 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 63 ചിത്രങ്ങൾ ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലായി മത്സരരംഗത്തുണ്ട്. അറ് ദിവസമായി നീട്ടിയ മേളയിൽ ഇത്തവണ മലയാള ചിത്രങ്ങൾക്കായി പ്രത്യേക വിഭാഗവുമുണ്ട്.

ഡോക്യുമെന്ററി സംവിധായികയും എഴുത്തുകാരിയുമായ മധുശ്രീ ദത്തയെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്കി ആദരിക്കും.