v

തിരുവനന്തപുരം: കാലം മാറുന്നതനുസരിച്ച് ഹൗസിംഗ് ബോർഡ് ആധുനിക രീതിയിൽ മാറുന്നതിന്റെ ഭാഗമായാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ‌ഞ്ഞു. പാരമ്പര്യ തനിമയിൽ ആധുനികതയുടെ സാദ്ധ്യതകൾ സമന്വയിപ്പിച്ച് പരിസ്ഥിതി സൗഹൃദമായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ബോർഡ് നടപ്പാക്കുന്ന കൊച്ചി മറൈൻ ഡ്രൈവിലെ അന്താരാഷ്ട്ര എക്സിബിഷൻ സിറ്റി പദ്ധതി. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ഇന്റർനാഷണൽ എക്സിബിഷൻ സിറ്റി എന്നിവയുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 3105 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന പദ്ധതിയിൽ വാണിജ്യ കെട്ടിടങ്ങൾ. അപ്പാർട്ട്മെന്റുകൾ, സ്റ്റാർ ഹോട്ടലുകൾ എന്നിവയാണ് ഉൾപ്പെടുന്നത്. അനുഷ്ഠാനം, കല, പൈത‌ൃകം എന്നിവ സമന്വയിപ്പിക്കുന്ന കൾച്ചറൽ ലിവിംഗ് മ്യൂസിയം ഉൾപ്പെടെയുള്ള പദ്ധതി ടൂറിസം മേഖലയ്ക്കും വലിയ മുതൽക്കൂട്ടാകും. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മേയർ വി.കെ. പ്രശാന്ത്, ഹൗസിംഗ് കമ്മിഷണർ അബ്ദുൾ നാസർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു. ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് സ്വാഗതം പറഞ്ഞു.