വെഞ്ഞാറമൂട്: നിർമ്മാണ തൊഴിലാളികൾക്ക് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റു. വെഞ്ഞാറമൂട്, ആലിയാട്, ഷാജി ഭവനിൽ പ്രഭുലൻ (52) , തെള്ളിക്കച്ചാൽ, ചരുവിള വീട്ടിൽ സന്തോഷ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10ന് വെഞ്ഞാറമൂട് ജുമാഅത്ത് സ്കൂളിന് (എം.എ.എം സ്കൂൾ) സമീപത്ത് പുതുതായി പണികഴിപ്പിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയുടെ തട്ടിൽ നിന്നു കാൽ വഴുതി താഴെ വീഴുകയായിരുന്നു.
വെഞ്ഞാറമൂട് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.