തിരുവനന്തപുരം: തെലങ്കാന സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധി സംഘം തലസ്ഥാനത്തെത്തി. 22 വരെ തിരുവനന്തപുരത്തുണ്ടാവും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആവിഷ്‌കരിച്ചിരിക്കുന്ന സ്​റ്റേ​റ്റ് അസസ്‌മെന്റ് ആൻഡ് അക്രഡി​റ്റേഷൻ സെന്റർ, ഫാക്കൽ​റ്റി ട്രെയിനിംഗ് സെന്റർ, പ്രബുദ്ധത (ഉന്നത വിജ്ഞാപനത്തിന്റെ ജനാധിപത്യവത്കരണം), സ്​റ്റേ​റ്റ് ലെവൽ അക്കാഡമിക് കമ്മി​റ്റി, എറുഡൈ​റ്റ്, ബ്രെയിൻ ഗെയിൻ, ഔട്ട് കം ബെയ്‌സ്ഡ് എഡ്യൂക്കേഷൻ, അക്കാഡമിക് വോളന്റിയർ ബാങ്ക് തുടങ്ങിയ നൂതന പദ്ധതികളെക്കുറിച്ച് പഠിക്കാനാണ് സംഘമെത്തിയത്.

തെലങ്കാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ പ്രൊഫ. തുമ്മല പാപി റെഢി നയിക്കുന്ന പ്രതിനിധി സംഘത്തിലെ മ​റ്റംഗങ്ങൾ കൗൺസിൽ വെസ്‌ ചെയർമാൻമാരായ പ്രൊഫ. വി. വെങ്കിട്ട രമണ, പ്രൊഫ. ആർ. ലിംബാദ്റി, സെക്രട്ടറി ഡോ. എൻ. ശ്രീനിവാസ റാവു എന്നിവരാണ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന് കീഴിൽ രൂപീകരിച്ചിരിക്കുന്ന സ്​റ്റേ​റ്റ് അസസ്‌മെന്റ് ആൻഡ് അക്രഡി​റ്റേഷൻ സെന്ററിന് ഇന്ത്യയിലെ ആദ്യ സംസ്ഥാനതല അസസ്‌മെന്റ് ഏജൻസി എന്ന നിലയിൽ ദേശീയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തി, ഗ്രേഡ് ചെയ്യാൻ സാക്ക് വികസിപ്പിച്ച സോഷ്യൽ ഇൻക്ലൂസീവ്‌നെസ്, ഇക്വ​റ്റി, എക്‌സലൻസ്, സയന്റിഫിക് ടെമ്പർ, സെക്കുലർ ഔട്ട്‌ലുക്ക് തുടങ്ങിയ മാനദണ്ഡങ്ങളും അവയുടെ മാനകങ്ങളും ഇപ്പോൾ രാജ്യത്തെ അക്കാഡമിക് സമൂഹങ്ങളിൽ സജീവ ചർച്ചാ വിഷയമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്റി ഡോ. കെ.ടി ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈ​റ്റസ്, കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻഗുരുക്കളുടെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ടീം തുടങ്ങിയവർ തെലങ്കാന പ്രതിനിധി സംഘവുമായി ചർച്ചകൾ നടത്തും.