ചിറയിൻകീഴ്:ആനത്തലവട്ടം പി.എച്ച്.സി സബ്സെന്റർ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന അദ്ധ്യക്ഷത വഹിച്ചു.സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സുലേഖ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ, ആർ.സരിത, എൻ.നസീഹ,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ,ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എസ് ഫൈസൽ, സി.പി.എം ഏര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.രവീന്ദ്രൻ, ജി.വ്യാസൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ്.ബി.നായർ, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം കൺവീനർ ഡി.പ്രസന്ന സ്വാഗതവും പെരുമാതുറ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.അർനോൾഡ് ദീപക് നന്ദിയും പറഞ്ഞു. 13 സെന്റിൽ 1957ൽ ആനത്തലവട്ടത്ത് നിർമ്മിച്ച 'മിഡ് വൈഫ് സെന്ററാണ് ഉദ്ഘാടനം കഴിഞ്ഞ പി.എച്ച്.സി സബ് സെന്റർ.കാലപ്പഴക്കം കൊണ്ട് പ്രവർത്തനരഹിതമായതിനെത്തുടർന്ന് പ്രദേശവാസികളുടെ നിരന്തര അഭ്യർത്ഥനയെത്തുടർന്ന് സ്ഥലം എം.എൽ.എയായ വി.ശശി കെട്ടിട നിർമ്മാണത്തിനായി 32 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.