ob

വെഞ്ഞാറമൂട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മണലിമുക്ക് ഭഗവതി കോണം കോളനിയിൽ വിഷ്ണു ഭവനിൽ രവി ചന്ദ്രനാണ്(48) മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച പനി ബാധിച്ച നിലയിൽ ഇദ്ദേഹത്തെ ഈട്ടിമൂട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രോഗത്തിന് ശമനം ഉണ്ടെന്ന് കണ്ട് അന്നു തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച വീണ്ടും പനിയും വയറു വേദനയും കടുത്തതിനെ തുടർന്ന് വാമനപുരം കുടുംബരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സ്ഥിതി വീണ്ടും വഷളായി. തുടർന്ന് ഡോക്ടർമാരുടെ നിർദേശാനുസരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാത്രി മരിച്ചത്. ഇദ്ദേഹത്തിന്റെ വീടും പരിസരവും വാമനപുരം പ്രാഥമിരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി. മരണ കാരണം പനി ബാധയാണങ്കിലും ഏത് തരം പനിയാണന്ന് മെഡിക്കൽ കോളേജിൽ നിന്നുള്ള പരിശോധനാ റിപ്പോർട്ട് കിട്ടിയ ശേഷമെ സ്ഥരീകരിക്കാനാകൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഭാര്യ: മോളി. മക്കൾ: വിഷ്ണു, വിനീത്, വിപിൻ. മരുമക്കൾ: സുനിത, വീണ.