തിരുവനന്തപുരം: വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക്ക് ആട്ടോറിക്ഷ നിർമ്മിക്കാൻ കേരളാ ആട്ടോമൊബൈൽസ് ലിമിറ്റഡിന് (കെ.എ.എൽ) അനുമതി. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ ആട്ടോ നിർമ്മിക്കുന്നത്. നെയ്യാറ്റിൻകരയിലെ കെ.എ.എഎല്ലിന്റെ പ്ലാന്റിൽ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഓണത്തിന് ഇ ആട്ടോ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. 'കേരളാ നീം ജി' എന്ന പേരിൽ ഇറക്കുന്ന ആട്ടോയുടെ പ്രോട്ടോ ടൈപ്പ് ഒരുവർഷം മുമ്പ് കെ.എ.എൽ നിർമ്മിച്ചിരുന്നു. സാധാരണ ആട്ടോയെപോലുള്ള ഇ ആട്ടോയിൽ ഡ്രൈവർക്കും മൂന്നു യാത്രക്കാർക്കും സഞ്ചരിക്കാം. ജർമ്മൻ സാങ്കേതികവിദ്യയിൽ തദ്ദേശിയമായി നിർമിച്ച ബാറ്ററിയും രണ്ട് കെ.വി.മോട്ടോറുമാണ് ആട്ടോയിലുള്ളത്. ഒരു കിലോ മീറ്ററിന് 50 പൈസ മാത്രമാണ് ചെലവ്. സാധാരണ ത്രീപിൻ പ്ലഗ് ഉപയോഗിച്ചും ചാർജ് ചെയ്യാം. ശബ്ദ,​ അന്തരീക്ഷ മലിനീകരണങ്ങളൊന്നുമില്ല. 2020ഓടെ 15,​000 ആ ഓട്ടോകൾ നിരത്തിലിറക്കാനാണ് ലക്ഷ്യം. 2.5ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

 3.55 മിനുട്ടിൽ ചാർജ്ജിംഗ് പൂർത്തിയാകും

 ഒറ്റചാർജ്ജിംഗിൽ 100 കിലോ മീറ്റർ