karlose

ചിറയിൻകീഴ്: മത്സ്യബന്ധനത്തിന് പോയ മദ്ധ്യവയസ്കൻ ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായി. അഞ്ചുതെങ്ങ് കുന്നുപുറത്തുവീട്ടിൽ കാർലോസി (48)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ആറുമണിക്ക് അഞ്ചുതെങ്ങ് കുരിശ്ശടിക്ക് സമീപത്തുനിന്ന് ആറുപേരടങ്ങുന്ന ബോട്ടിലാണ് മത്സ്യബന്ധനത്തിന് ഇറങ്ങിയത്. ശക്തമായ തിരയടിയിൽ രണ്ടു പേർ വെള്ളത്തിൽ വീഴുകയായിരുന്നു. ഒരാൾ നീന്തി കരയ്ക്കു കയറി. കാർലോസിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റും അഞ്ചുതെങ്ങ് പൊലീസും ഇന്നലെ തിരച്ചിൽ നടത്തി.