maranalloor

മലയിൻകീഴ്: മാറനല്ലൂർ കോട്ടമുകൾ ഷിമി നിവാസിൽ റിട്ട. എസ്.ഐ വിജയകുമാറിന്റെ ഭാര്യ അൽഫോൻസ(52)യെ ഭർതൃ ഗൃഹത്തിലെ വീട്ട് മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയകുമാർ അറിയിച്ചതനുസരിച്ച് മാറനല്ലൂർ പൊലീസും, ഫയർഫോഴ്സുമെത്തി മൃതദേഹം പുറത്തെടുത്തു. വിജയകുമാറിന്റെ ആദ്യ ഭാര്യയുടെ മരണത്തെ തുടർന്ന് ഒരു വർഷം മുൻപാണ് പേയാട് പള്ളിമുക്കിൽ കുരിശുമുട്ടം കോൺവെന്റ് റോഡിലെ വടക്കേ കല്ലറതലക്കൽ വിളാകം വീട്ടിൽ അൽഫോൻസയെ വിവാഹം ചെയ്തത്. അൽഫോൻസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരന്മാർ മാറനല്ലൂർ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.