പരിക്ക്മൂലം ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ ശിഖർധവാനെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുൻ ഇന്ത്യൻ താരം സച്ചിൻ ടെൻഡുൽക്കറുമടക്കം നിരവധി പേർ സോഷ്യൽ മീഡിയയിൽ. താനില്ലെങ്കിലും ഇന്ത്യ മികച്ച പ്രകടനം തുടരുമെന്ന ധവാന്റെ വൈകാരികമായ ട്വീറ്റിന് മറുപടിയായി ''പിച്ച് നിങ്ങളെ മിസ് ചെയ്യും" എന്നാണ് മോദി ട്വിറ്ററിൽ കുറിച്ചത്.